കൊച്ചി: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള മുന്നേറ്റത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഫണ്ടും, ടി.ജെ. വിനോദ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടും സംയോജിപ്പിച്ചാണ് മൂന്ന് നിലകളിലായി എസി ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഹാള്‍ പൂര്‍ത്തിയാക്കിയത്. ടി.ജെ. വിനോദ് എംഎല്‍എ. അധ്യക്ഷനായി. ഹൈബി ഈഡന് എംപി മുഖ്യാതിഥിയായി.
പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേഷ്, വൈസ് പ്രസിഡന്റ് ആരിഫാ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, ഗാനരചയിതാവ് ചിറ്റൂര്‍ ഗോപി, സിനിമാസീരിയല്‍ താരം ബൈജു ജോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.